Monday, July 6, 2009

മോസില്ല ഫയര്‍ഫോക്സിന്റെ ചരിത്രം

ഡേവ് ഹ്യാറ്റും ബ്ലേക്ക് റോസും ചേര്‍ന്ന് മോസില്ല പ്രൊജക്ടിന്റെ ഒരു പരീക്ഷണാത്മക ശാഖയായാണ് ഫയര്‍ഫോക്സ് പ്രൊജക്ട് ആരംഭിച്ചത്. മോസില്ല സ്വീറ്റില്‍ നിന്നും ഫയര്‍ഫോക്സ്, തണ്ടര്‍ബേര്‍ഡ് എന്നിവയിലേക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതായി ഏപ്രില്‍ 3, 2003-ല്‍ മോസില്ല ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചു.

ഫയര്‍ഫോക്സ് പദ്ധതിയുടെ പേര് പല തവണ മാറ്റത്തിന് വിധേയമായി. ഫീനിക്സ് എന്നായിരുന്നു ആദ്യ നാമം. എന്നാല്‍ ഫീനിക്സ് ടെകനോളജിയുമായുള്ള ട്രേഡ്‌മാര്‍ക്ക് പ്രശ്നങ്ങള്‍ മൂലം അത് മാറ്റേണ്ടിവന്നു. പിന്നീട് വന്ന ഫയര്‍ബേര്‍ഡ് എന്ന പേര് ഫയര്‍ബേര്‍ഡ് ഫ്രീ ഡാറ്റാബേസ് സോഫ്റ്റ്വെര്‍ പദ്ധതിയില്‍നിന്ന് കടുത്ത പ്രതിഷേധത്തിന് കാരണമായി. ഡാറ്റാബേസ് സോഫ്റ്റ്വെയറിന്റെ പേരുമായി മാറിപ്പോകാതിരിക്കാന്‍ ബ്രൗസറിന് മോസില്ല ഫയര്‍ബേര്‍ഡ് എന്ന് പേരിട്ടാല്‍ മതി എന്നായിരുന്നു മോസില്ല ഫൗണ്ടേഷന്റെ അഭിപ്രായം. എന്നാല്‍ ഡാറ്റാബേസ് സെര്‍വറിന്റെ ഡെവലപ്മെന്റ് കമ്യൂണിറ്റിയില്‍നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വീണ്ടുമൊരു പേരുമാറ്റം ഉണ്ടായി. ഫെബ്രുവരി 9, 2004ല്‍ മോസില്ല ഫയര്‍ബേര്‍ഡ് മോസില്ല ഫയര്‍ഫോക്സ് ആയി മാറി. ഇതു ചുരുക്കി ഫയര്‍ഫോക്സ് എന്നു മാത്രമായും ഉപയോഗിക്കാറുണ്ട്. മോസില്ല ഫയര്‍ഫോക്സിന്റെ ചുരുക്കെഴുത്തായി Fx അല്ലെങ്കില്‍ fx എന്നെഴുതാനാണിഷ്ടപ്പെടുന്നതെങ്കിലും കൂടുതലായും ഉപയോഗിച്ചു വരുന്നത് FF എന്ന ചുരുക്കെഴുത്താണ്‌.

2004 നവംബര്‍ 9-ന്‌ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതിനു മുന്നേ അനേകം ഫയര്‍ഫോക്സ് പരീക്ഷണ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സുരക്ഷയും, സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള അനേകം ഘട്ടങ്ങള്‍ നല്‍‍കിയതിനുശേഷം ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പായ ഫയര്‍ഫോക്സ് 1.5 2005 നവംബര്‍ 2009-ന്‌ . 2006 ഒക്ടോബര്‍ 24]]-ന്‌ ഫയര്‍ഫോക്സ് 2-ഉം പുറത്തിറങ്ങി. ഈ പതിപ്പിലാണ്‌ ടാബ് ബ്രൗസിങ്ങിനുള്ള അപ്‌ഡേറ്റ്, എക്സ്റ്റങ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ജി.യു.ഐ.(GUI) ഉപാധി, സോഫ്റ്റ്‌വെയര്‍ എഞ്ചിനുകള്‍ തിരയാനും അപ്‌ഗ്രേഡ് ചെയ്യാനുമുള്ള സൗകര്യം,സെഷന്‍ പുനസ്ഥാപിക്കുന്നതിനുള്ള സൗകര്യം, സ്പെല്‍ചെക്ക് സൗകര്യം, ഗൂഗിള്‍ നിര്‍മ്മിച്ച ആന്റി ഫിഷിങ്ങ് എക്സ്ടെന്‍ഷന്‍(പിന്നീടിത് ഫയഫോക്സിനൊപ്പം കൂട്ടിച്ചേര്‍ത്തു) എന്നിവ ഫയര്‍ഫോക്സ് ആദ്യമായി ഉപയോക്താക്കള്‍ക്ക് നല്‍കിയത്. 2007 ഡിസംബറില്‍ ഫയര്‍ഫോക്സ് ലൈവ് ചാറ്റ് ആരംഭിച്ചു. ഫയര്‍ഫോക്സ് ഉപയോക്താക്കള്‍ക്ക് ജൈവ് സോഫ്റ്റ്വെയര്‍ പ്രദാനം ചെയ്യുന്ന ഈ ചാറ്റ് സോഫ്റ്റ്വെയര്‍ വഴി, ഫയര്‍ഫോക്സ് സന്നദ്ധസേവകരുമായി ഫയര്‍ഫോക്സ് സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനും അവസരമുണ്ടാകുന്നു.

0 comments:

Post a Comment

Powered by Blogger.

Download